KOYILANDY DIARY

The Perfect News Portal

വടകരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വടകരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിൻ്റെ മകൻ അജാസ് (26) നെയാണ് വടകര റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 0.890 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു. മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച് ഇന്നലെ രാത്രിയാണ് അജാസ് പിടിയിലായത്.

നേരത്തേ ഗൾഫിലാരുന്ന അജാസ് അവിടെ നിന്ന് ചില പ്രശ്നങ്ങളിലകപ്പെട്ട് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ശേഷമാണ് ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ആരംഭിക്കുന്നതെന്നും മണിയൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമാണ് ഇത്തരം ലഹരി വസ്തുക്കൾ പ്രതിക്ക് കിട്ടുന്നതെന്നും പരിശോധനാ സംഘത്തിലുൾപ്പെട്ട പി.ഒ സോമസുന്ദരൻ പറഞ്ഞു. അജാസ് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതി ഇതുവരെ അത് സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.