KOYILANDY DIARY

The Perfect News Portal

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കൽപ്പറ്റ പുൽപ്പാറ നന്ത്രോത്ത് വീട് നിഷാദ്. എൻ (30) ആണ് പിടിക്കപ്പെട്ടത്. സബ് ഇൻസ്പെക്ടർ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിനായക ജംഗ്ഷന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

അറസ്റ്റു ചെയ്ത പ്രതിയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 2.1 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. സിനീയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എം.രാജൻ, സുമേഷ്, സിവിൽ പോലീസ് ഓഫീസർ സതീഷ്, ശ്രീജിത്ത് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.