KOYILANDY DIARY.COM

The Perfect News Portal

മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

.

തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കടയ്ക്കൽ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. മാതാവിന്റെ ദോഷങ്ങൾ മാറാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചത്. ഒന്നര വർഷമായി കിളിമാനൂരിലെ വാടക വീട്ടിലും മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചു.

 

പീഡന ശല്യം സഹിക്കാനാകാതെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവ് സങ്കേതത്തിൽ നിന്നാണ് ശരത് ബാബുവിനെ പിടികൂടിയത്.

Advertisements
Share news
error: Content is protected !!