KOYILANDY DIARY

The Perfect News Portal

ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്

കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് പരുക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു. ക്ഷീരകര്‍ഷകയായ ആമിന ആടിന് ഇല ശേഖരിക്കുന്നതിനായി സമീപത്തുളള വയലിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.

പരുക്കേറ്റ ആമിനയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടുപന്നി ഇവരെ നെഞ്ചില്‍ കുത്തി വീഴ്ത്തുകയായിരുന്നു. ആദ്യമുണ്ടായ ആക്രമണത്തില്‍ ആമിനക്ക് കൈക്കും കാലിനും പരുക്കേറ്റിരുന്നു. ഇത് പൂര്‍ണമായി ഭേദമാകുന്നതിന് മുമ്പാണ് വീണ്ടും ആക്രമണത്തിനിരയായത്. പ്രദേശത്ത് നിരന്തരമായി കാട്ടുപന്നി ആക്രമണം ഉണ്ടാവാറുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.