KOYILANDY DIARY.COM

The Perfect News Portal

ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സ്ത്രീ പിടിയിൽ

കോഴിക്കോട്: ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കണ്ണൂർ പിലാത്തറ സ്വദേശിനി വെള്ളായിപ്പറമ്പിൽ ദീപ ഫെർണാണ്ടസ് (39) ആണ് പിടിയിലായത്. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കോർപ്പറേഷൻ ഓഫീസിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചു വന്നപ്പോൾ മേശപ്പുറത്ത് വെച്ചിരുന്ന പരാതിക്കാരിയുടെ സാംസങ് കമ്പനിയുടെ സ്മാർട്ട്ഫോൺ കാണാതാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ടൌൺ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, സംഭവ സ്ഥലത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഫോൺ മോഷ്ടിച്ച പ്രതിയെപറ്റി മനസ്സിലാക്കുകയും, അന്വേഷണത്തിനിടെ പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി സാന്ത്വനം ട്രസ്റ്റിന്റെ ID കാർഡ് കഴുത്തിൽ തൂക്കി കോഴിക്കോട് ബീച്ച് പരിസരങ്ങളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്ന സ്ത്രീ ആണെന്ന് ടൌൺ പോലീസ് പറഞ്ഞു. ടൌൺ പോലീസ് സ്റ്റേഷനിലെ SI മാരായ സൂരജ് SCPO മാരായ നിധീഷ്, ശ്രീശാന്ത്, വനിതാ സെല്ലിലെ CPO മാരായ വിനീത, ജ്യോതിലക്ഷമി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share news
error: Content is protected !!