KOYILANDY DIARY

The Perfect News Portal

ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം, വയോധികയുടെ കാലിലൂടെ ബസ് കയറി

ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം, വയോധികയുടെ കാലിലൂടെ ബസ് കയറി. കോഴിക്കോട് അരയിടത്തു പാലത്ത് ഇന്നലെ രാവിലെയാണ് അപകടം നടന്നത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ബസ് നിർത്തി ആളെയിറക്കുകയും ഈ സമയം മുന്നിലൂടെ വയോധിക റോഡ് മുറിച്ചു കടക്കുകയും ബസ് മുന്നോട്ട് എടുത്തപ്പോൾ വയോധിക വീഴുകയും കാലിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അപകടത്തെ തുടർന്ന് വയോധികയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.