KOYILANDY DIARY

The Perfect News Portal

ചൂട് കൂടുന്നു, തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം.

ചൂട് കൂടുന്നു, തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം. സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. ഇന്നു മുതൽ ഏപ്രിൽ വരെയാണ് പുനഃക്രമീകരിച്ചത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.
Advertisements