KOYILANDY DIARY

The Perfect News Portal

നിഷ്പക്ഷ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനായി നിഷ്‌പക്ഷ സംവിധാനം വേണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങൾ നടത്താൻ സമിതിയെ തീരുമാനിക്കണമെന്നാണ് കോടതി ഉത്തരവ്. സിബിഐ ഡയറക്ടർമാരെ നിയമിക്കുന്ന മാതൃകയിൽ സമതിക്ക് രൂപം നൽകണമെന്നാണ് സുപ്രിം കോടതിയുടെ നിർദ്ദേശം.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക് സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടുന്ന സമിതി രൂപികരിക്കാനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർദ്ദേശം. മൂന്നംഗ സമിതി പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷണറെയും ഇലക്ഷൻ കമ്മീഷണർമാരെയും രാഷ്ട്രപതിക്ക് ശുപാർശ ചെയ്യണമെന്നും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായി  അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചിന്റേതാണ് വിധി.