KOYILANDY DIARY

The Perfect News Portal

ഉറവിട നശീകരണം ഉറപ്പാക്കാൻ വാർഡ് തല സന്ദർശനം നടത്തി

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ഉറവിട നശീകരണം ഉറപ്പാക്കാൻ വാർഡ് തല സന്ദർശനം നടത്തി. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, മെഡിക്കൽ ഓഫീസർ ഡോ: ചന്ദ്രലേഖ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.പി.സതീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

പഞ്ചായത്തിലെ വിവിധ വാർഡുകളിലായി വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, എം.എൽ.എസ്.പി, കുടുംബശ്രീ  പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സന്ദർശനം നടത്തി.