KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ റാലിയുമായി വിദ്യാർത്ഥികൾ

കൊയിലാണ്ടി: ലോക ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ റാലിയുമായി വിദ്യാർത്ഥികൾ. കൊയിലാണ്ടി ഗവൺമെൻ്റ് വൊക്കഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചത്. ക്യാമ്പസ്സിൽ നിന്നും ആരംഭിച്ച റാലി ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ റിനേഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസർ ഷൈനി ബി എൻ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.
പ്രധാന അധ്യാപിക അജിത കുമാരി ടി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ഷജിത ടി, എസ് പി സി ഓഫീസർമാരായ റെജിന ടി. എൻ, നസീർ എഫ്. എം, ജെ. ആർ സി കോഡിനേറ്റർ നഫീസ എ.കെ, ജാഗ്രത സമിതി കോഡിനേറ്റർ ഷൈനി ഒ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
Advertisements