മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘വൈബ് 2K26’ പഠന ക്യാമ്പ് മെയ് 9ന് നടക്കും
.
മേപ്പയ്യൂർ: ഈ വേനലവധിക്കാലത്ത് കുട്ടികളെ ചില്ലാക്കാൻ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘വൈബ് 2K26’ ഏകദിന പഠന ക്യാമ്പ് മെയ് 9ന് മേപ്പയ്യൂർ മൈത്രി നഗറിൽ നടക്കും. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ വടക്കയിൽ ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ. അജീഷ് മുഖ്യാതിഥിയാവും. വിവിധ സെഷനുകൾക്ക് പ്രദീപ് മുദ്ര, സനീഷ് വടകര, അജീഷ് മുചുകുന്ന്, കെ.ടി. ജോർജ് എന്നിവർ നേതൃത്വം നൽകും.



