KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനവും വേണ്ട; നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

.

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് നിലപാട് കടുപ്പിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ വേറൊന്നും വേണ്ടെന്നും മറിച്ചായാൽ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. മന്ത്രി പദവി മാത്രമായി വേണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ മാത്രമായി തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. വി ഡി സതീശൻ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു.

 

കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ച‌ർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചത്. നിലവിൽ വി ഡി സതീശനും കെ സി വേണു​ഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി സജീവയമായി രം​ഗത്തുണ്ട്. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇവർ പോര് തുടങ്ങിയതാണ്.

Advertisements

 

 

Share news
error: Content is protected !!