KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ‘ഇശൽ നിലാവ്’ പരിപാടി സംഘടിപ്പിച്ചു.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് സ്കൂളിൽ അറബിക്ക് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ ‘ഇശൽ നിലാവ്’
പരിപാടി സംഘടിപ്പിച്ചു.  അറബിക് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ  ഈദ് മാഗസിൻ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അറബിക് ക്ലബ്ബ് ലീഡർ മുഹമ്മദ് റിയാന് നൽകി പ്രകാശനം ചെയ്തു. പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വിവിധ അറബിക് മത്സര വിജയികളായ ഹംന മർയം (ഖുർആൻ പാരായണം), മുഹമ്മദ് റിയാൻ (വായനാ മത്സരം),  ഹംന മർയം (അറബിക് ക്വിസ്സ്), സഹ്റ ബാത്തൂൻ (പദനിർമ്മാണം), എന്നിവർക്ക് അറബിക്ക് ക്ലബ്ബ് കൺവീനർ കെ. സഫിയ സമ്മാനദാനം നടത്തി. വി.ടി. ഐശ്വര്യ, നൂസ മെഹറിൻ, ഇ.എം. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
Advertisements