KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിന് മുമ്പിൽ യുഡിഎഫ് ഉപവാസം

കൊയിലാണ്ടി നഗരസഭ ഓഫീസിന് മുമ്പിൽ ചൊവ്വാഴ്ച യുഡിഎഫ് ഉപവാസം.  നഗരസഭയിൽ അഴിമതി നടക്കുന്നതായി ആരോപിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ 13ന് നഗരസഭ ഓഫീസിന് മുമ്പിൽ ഉപവാസം നടത്തുന്നതെന്ന് നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഭരണപക്ഷം കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചാണ് ഉപവാസം സംഘടിപ്പിക്കുന്നതെന്ന്  നേതാക്കൾ വ്യക്തമാക്കി.
ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്ത് വന്ന അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നത് വരെ യു.ഡി.എഫ്. സമരരംഗത്തുണ്ടാവുമെന്നും ചൊവാഴ്ച കാലത്ത് 10 മണിക്ക് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർമാരായ പി. രത്ന വല്ലിയും, വി.പി. ഇബ്രാഹിംകുട്ടിയും പത്രകുറിപ്പിലൂടെ അറിയിച്ചു.
Advertisements