KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ ഭക്തജനത്തിരക്ക്: ഇന്നലെ ദർശനം നടത്തിയത് 64,017 തീർത്ഥാടകർ

.

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 64,017 തീർത്ഥാടകരാണ് സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ ദിവസം നവംബർ 23 ആയിരുന്നു. അന്ന് 75,000ത്തിലധികം അയ്യപ്പഭക്തരാണ് ദർശനത്തിനായി ശബരിമലയിലെത്തിയത്. അതേസമയം, തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന സംശയത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

 

ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Share news