കൊയിലാണ്ടി മുൻസിപ്പാലിറ്റി ടൗൺ ഹാൾ ബിൽഡിങ്ങിൽ പവർ റൂമിൽ തീപിടുത്തം
.
കൊയിലാണ്ടി നഗരസഭ ടൗൺ ഹാൾ ബിൽഡിങ്ങിലെ പവർ റൂമിൽ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഓഡിറ്റോറിയത്തിന് സമീപമുള്ള ഇലക്ട്രിക് പവർ ബോർഡുകൾ സ്ഥിതി ചെയ്യുന്ന റൂമിൽ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായാണ് തീ പിടിച്ചത്.
.

.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന ASTO അനിൽകുമാർ P Mന്റെ നേതൃത്വത്തിൽ എത്തിയിരുന്നു. ഇതിനകം തന്നെ കെയർ ടേക്കർ DCP എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയുണ്ടായി. കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് സേന ഉറപ്പുവരുത്തി. കൊയിലാണ്ടി KSEB അധികൃതരം സ്ഥലത്തെത്തിയിട്ടുണ്ട്.



