കുട്ടികൾക്ക് നിയമ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
.
പുളിയഞ്ചേരി: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ. അരുൺ കൃഷ്ണ കെ ക്ലാസിന് നേതൃത്വം നൽകി. കെ.പി. റീജ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് വളണ്ടിയർ ബിജു കൊടക്കാട് ആശംസകൾ നേർന്നു. അഖിൽ പി.സി. സ്വാഗതം പറഞ്ഞു. ജിജി എൽ.ആർ. നന്ദി രേഖപ്പെടുത്തി.
.

.
വിദ്യാർത്ഥികളിൽ നിയമാവബോധവും നിയമ സാക്ഷരതയും വളർത്തുന്നതിനും അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമാണ് ക്ലാസ് സംഘടിപ്പിച്ചത്.



