KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ”നവകേരളവും വികസനവും” സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Advertisements
കൊയിലാണ്ടിയിൽ ”നവകേരളവും വികസനവും” സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെച്ച് 17, 18, 19 തിയ്യതികളിലായി നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച നവകേരളവും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ നടന്ന സെമിനാറാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.
2 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കിയാണ് നവകേരള സൃഷ്ടി നടന്നതെന്ന് മന്ത്രി പറഞ്ഞു. ആറുറ്വരി പാതയാക്കുന്ന ദേശീയപാത വികസനം 2025ൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടിയിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. കെ. ദാസൻ, നഗരസഭ അധ്യക്ഷ കെ.പി. സുധ, ഏരിയാ പ്രസിഡണ്ട് എൻ. കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂൾ യുവജനോത്സവ വിജയികളും, തൊഴിലാളികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. സിഐടിയു ഏരിയാ സെക്രട്ടറി സി. അശ്വനീദേവ്‌ സ്വാഗതം പറഞ്ഞു.