KOYILANDY DIARY.COM

The Perfect News Portal

മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 16,000ത്തോളം പൊട്ടിയ കോഴിമുട്ടകൾ പിടിച്ചെടുത്തു

.

കോഴിക്കോട്: മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പൊട്ടിയതും പുഴു അരിച്ചതുമായ കോഴി മുട്ടകൾ കണ്ടെത്തി. രണ്ട് കടമുറികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് ഉപയോഗയോഗ്യമല്ലാത്ത മുട്ടകൾ കണ്ടെത്തിയത്. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര മുട്ട വിതരണ കേന്ദ്രത്തിലായിരുന്നു പരിശോധന.

 

ഇവിടെ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചിരുന്ന പൊട്ടിയ കോഴിമുട്ടകളാണ് അധികൃതർ കണ്ടെത്തിയത്. ഏകദേശം 16,000ത്തോളം മുട്ടകൾ ഇത്തരത്തിൽ പൊട്ടിയ നിലയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

Share news