വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസർമാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്
.
ന്യൂഡൽഹി: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസർമാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്. വ്യാജ വസ്തുക്കള്‍ പ്രചരണം ചെയ്യുന്ന ഇൻഫ്ലുവെൻസര്‍മാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയ്ക്ക് കെ. മുരളീധരന് കത്ത് നല്കി.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് വലിയ തുക പ്രതിഫലം നല്കി പ്രചാരണം നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ 17 കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി പരാതി ഉയര്‍ന്നതിനെ തുടർന്നാണ് ഓപ്പറേഷൻ സൗന്ദര്യ വീണ്ടും സജീവമായത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ആണ് മെര്‍ക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയിരുന്നു.

കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയെടുക്കാനും നിർദ്ദേശമുണ്ടായിരുന്നു. ഇത്തരം വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂയെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു.

ഫേസ്ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പതിനേഴുകാരിക്ക് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.



