KOYILANDY DIARY

The Perfect News Portal

അറ്റകുറ്റപണി: ട്രെയിനുകൾ റദ്ദാക്കി

അറ്റകുറ്റ പണി: ഫെബ്രുവരി ഇന്ന് മുതൽ 8 വരെ ട്രെയിനുകൾ റദ്ദാക്കി. മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് ഈ മാസം 6 മുതൽ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

  • തിരുച്ചെന്തൂര്‍ – പാലക്കാട് എക്സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.
  • പാലക്കാട് – തിരുച്ചെന്തൂര്‍ എക്സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.
  • തിങ്കളാഴ്ച പാലക്കാട് – തിരുച്ചെന്തൂര്‍ എക്സ്പ്രെസ് ദിണ്ടിഗലിനും തിരുച്ചെന്തൂറിനും ഇടയില്‍ റദ്ദാക്കി.
  • തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളില്‍ കുടൈ നഗറിലും മധുരയ്ക്കുമിടയില്‍ റദ്ദാക്കി.
  • മധുര – തിരുവനന്തപുരം എക്സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്ക്കും കുടൈ നഗറിനുമിടയില്‍ റദ്ദാക്കി.
  • ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയില്‍ നിന്നും പുറപ്പടേണ്ട ട്രെയിൻ കുടൈ നഗറില്‍ നിന്നാകും തിരിക്കുക.
  • ഗുരുവായൂര്‍ എഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗര്‍, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂര്‍ വഴി തിരിച്ചുവിടും. മാനമധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.