KOYILANDY DIARY

The Perfect News Portal

ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക്‌ പരിശീലനം നൽകി

കോഴിക്കോട്‌: നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക്‌ പരിശീലനം നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ ശാസ്‌ത്രീയ മാലിന്യസംസ്‌കരണം സാധ്യമാക്കുകയാണ്‌ ലക്ഷ്യം. പ്ലാനിങ്‌ സെക്രട്ടറിയറ്റ്‌ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായി. എൽഎസ്ജിഡി ജോയിന്റ്‌ ഡയറക്ടർ പി ടി പ്രസാദ്  വിഷയം അവതരിപ്പിച്ചു.
കില ജില്ലാ ഫാക്കൽറ്റി മനോജ് കൊയപ്ര, ശുചിത്വ  മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജല, കില ഫാക്കൽറ്റി ഷിബിൻ, റിസോഴ്സ് പേഴ്സൺ കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ പി ജി പ്രമോദ് കുമാർ സ്വാഗതവും ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Advertisements