KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തിൽ ട്രാഫിക് എസ്ഐ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ട്രാഫിക് എസ്ഐ മരിച്ചു. കോഴിക്കോട് ടൗൺ ട്രാഫിക് എസ്ഐ മണക്കടവ് സ്വദേശി വിചിത്രൻ (52) ആണ് മരിച്ചത്. മുരിയാട് പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ പോകുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിചിത്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് കേസെടുത്തു.