KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നത്. തുടർച്ചയായ അവധിയും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലവും, ആഘോഷങ്ങളും ഒന്നിച്ചു വന്നതിനാൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക് തിരിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം.

ബാംഗ്ലൂർ കോഴിക്കോട് ദേശീയ പാതയിലൂടെയുള്ള അന്തർ സംസ്ഥാന യാത്രക്കാർ, എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ, എമർജൻസി ആംബുലൻസ് സർവ്വീസുകൾ എന്നിവരെല്ലാമാണ് ഗതാഗതക്കുരുക്കിൻ്റെ ദുരിതം അനുഭവിക്കുന്നത്.
ഇന്നലത്തെ ചുരത്തിൽ ഗതാഗതക്കുരുക്കിൽ നാഷണൽ ഹൈവേയിൽ വെസ്റ്റ് കൈതപ്പൊയിൽ മുതൽ വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഗതാഗതക്കുരുക്കായതോടെ കാരാടി മുതൽ അമ്പായത്തോട് വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.