KOYILANDY DIARY

The Perfect News Portal

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് 5 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം: റെയിൽവേ

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് 5 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം: റെയിൽവേ. വിവരങ്ങൾ പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം. നിരപരാധികളായ യാത്രക്കാർക്ക് കല്ലേറിൽ പരിക്കേൽക്കുന്നത് പരിഗണിച്ചാണ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) ആക്‌ടിലെ പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർക്കണമെന്ന്‌ നിർദേശിച്ചത്‌.

പാലക്കാട് ഡിവിഷനിൽ മാസത്തിൽ ശരാശരി മൂന്ന് കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആർ.പി.എഫ് ബോധവൽക്കരണവും പ്രചാരണവും നടത്തുമെന്നും റെയിൽവേ അറിയിച്ചു.