KOYILANDY DIARY

The Perfect News Portal

കെട്ടിടങ്ങളുടെ തറ വിസ്തീർണ്ണത്തിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ പുതിയ നികുതി അടക്കാം

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിടങ്ങളുടെ തറ വിസ്തീർണ്ണത്തിൽ മാറ്റം വരുത്തിയവർക്ക് പിഴ ഇല്ലാതെ പുതിയ നികുതി അടക്കാം. കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ തങ്ങളുടെ കെട്ടിടത്തിന്‍റെ തറ വിസ്തീര്‍ണ്ണത്തിലൊ, ഉപയോഗ ക്രമത്തിലൊ, ഏതെങ്കിലും ഘടകത്തിന്‍റെ കാര്യത്തിലോ, ഘടകത്തിന്‍റെ തരത്തിന്‍റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒരാഴ്ചക്കകം ഫോറം 9 ബി യില്‍ നഗരസഭയില്‍ സമര്‍പ്പിച്ച് പിഴ ഒടുക്കുന്നതില്‍ നിന്നും ഒഴിവാകേണ്ടതാണ്.