ട്രൂത്ത് ഓഫ് മദേഴ്സ് കൂട്ടായ്മയുടെ അംഗീകാരം നേടി തിക്കോടി സ്വദേശിനി
.
കൊയിലാണ്ടി: തിക്കോടി- മാതൃദിനത്തിൽ ട്രൂത്ത് ഓഫ് മദേഴ്സ് കൂട്ടായ്മയുടെ അംഗീകാരം നേടി തിക്കോടി സ്വദേശിനി കുനീമ്മൽ രമ്യ സുധീർ. വേൾഡ് റെക്കോർഡിന് സമാനമായ അംഗീകാരമാണ് ഇവര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറിൽപരം അമ്മമാരെ ഉൾപ്പെടുത്തി എറണാകുളം ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടത്. Bluli cakes എന്ന പേരിൽ തുടങ്ങിയ ഹോം ബേക്കിംഗ് സംരംഭത്തിലൂടെ രമ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ 16 വർഷത്തോളമായി ടീച്ചിങ് മേഖലയിൽ ജോലി ചെയ്യുന്നു. യോഗ ട്രെയിനറും കൂടിയാണ് രമ്യ.




