KOYILANDY DIARY.COM

The Perfect News Portal

ലോഹ്യഗ്രന്ഥാലയം വായന കളരി സംഘടിപ്പിച്ചു

.
പയ്യോളി: അയനിക്കാട് കുട്ടികളുടെ പുസ്തക വായന തിരിച്ചു കൊണ്ടുവരുവാൻ കേരളത്തിലെ എല്ലാ ലൈബ്രറികളിലും വേനലവധിക്കാലത്ത് വായന കളരി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ലോഹ്യഗ്രന്ഥാലയം രണ്ട് ദിവസങ്ങളിലായി വായന കളരി സംഘടിപ്പിച്ചു. കെ.എൻ രത്നാകരൻ്റെ അധ്യക്ഷതയിൽ പയ്യോളി ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു ഉദ്ഘാടനം ചെയ്തു. ഡോ. കെ. പി. ബാലകൃഷ്ണൻ പുസ്തകാസ്വാദനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
.
.
സംഗീത അധ്യാപകൻ ഷാജി പി.യുടെ നേതൃത്വത്തിൽ സംഗീതശില്പ ശാല നടന്നു. മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ശ്യാമിലി ഷിജിലിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ കെ.വി രാജൻ. എം. രവീന്ദ്രൻ, എം.ടി.കെ. ഭാസ്ക്കരൻ, എം. ടി. നാണു മാസ്റ്റർ, രാജീവൻ പി.ടി.വി. രാജീവൻ കെ.ടി, ടി.കെ. കണ്ണൻ, കൊളാവിപ്പാലം രാജൻ, വി. ഗോപാലൻ, എം. ചന്ദ്രൻ, സുഭിഷ ടി. കെ, അമൃത എം എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!