KOYILANDY DIARY

The Perfect News Portal

അടുത്ത പാർലമെൻ്റെ തിരഞ്ഞെടുപ്പിൽ കർണ്ണാടക ജനവിധി ആവർത്തിക്കും

കൊയിലാണ്ടി: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കർണ്ണാടക ജനവിധി ആവർത്തിക്കുമെന്ന് എൻ.എസ്.യു. ദേശീയ ജനറൽ സെക്കട്ടറി കെ. എം അഭിജിത്ത് പറഞ്ഞു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ഛായാചിത്ര ജാഥക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകര യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർമാരായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, വി.പി ദുൽഖിഫിൽ, കെ.എസ് യു ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ്, കെ.പി.സി സി മെമ്പർ മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, പി. കെ. അരവിന്ദൻ, ശീതൽ രാജ്, കെ. സുനന്ദ്, തൻഹീർ കൊല്ലം, ഏ.കെ ജാനിബ്, നീരജ് നിരാല, കെ. അഭിനവ് എന്നിവർ സംസാരിച്ചു.
Advertisements