KOYILANDY DIARY

The Perfect News Portal

കേരളം സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന നാടെന്ന്‌ ഉപരാഷ്‌ട്രപതി

തിരുവനന്തപുരം: കേരളം സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന നാടെന്ന്‌ ഉപരാഷ്‌ട്രപതി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിന്‌ പ്രധാന്യം നൽകണമെന്ന്‌ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകർ. ഭരണഘടനാ നിർമാണ സഭയിൽ നിന്ന്‌ ഇതിനുള്ള ഊർജമുൾക്കൊള്ളണമെന്നും നിയമസഭ മന്ദിരത്തിന്റെ സിൽവർജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.

ദീർഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട സംസ്ഥാനമാണ്‌ കേരളം. മറ്റ് നിയമസഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമനപരമായ നിയമനിർമാണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്‌. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപനം ഇവിടെയാണ്‌. സംസ്ഥാനമെന്നും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടാണിത്‌. സംസ്ഥാനത്തിന്റെ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയും പുരോഗമനപരമായ തൊഴിൽ സംസ്‌കാരവും ഭരണനിർവഹണത്തിൽ പുതിയ പാതകൾ രചിക്കാൻ സഹായിക്കും. ആഭ്യന്തര ഉൽപ്പാദനത്തിന് വലിയ സംഭാവന നൽകിയ പ്രവാസിമലയാളികൾ അഭിനന്ദനമർഹിക്കുന്നു.

Advertisements