KOYILANDY DIARY

The Perfect News Portal

നടുവത്തൂരിൽ സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

നടുവത്തൂർ അരീക്കര ക്ഷേത്രത്തിന് സമീപം സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 7 മണിയോടെ ആണ് സംഭവം. അരീക്കര താഴെ ശങ്കരൻ്റെ മകൾ ഷീല യാണ് വീട്ടുവളപ്പിലെ മത്സ്യം വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്..

അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ  sfro കെ. പ്രദീപ്‌, ഹേമന്ത് ബി, ബബീഷ്, കെ. ബിനീഷ്, പികെ റിനീഷ്, സജിത്ത് പി, ബാലൻ ടിപി, രാജീവ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.