KOYILANDY DIARY

The Perfect News Portal

പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി

പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി. കൊയിലാണ്ടി അണേലക്കടവ് ചെട്ട്യാറമ്പത്ത് അനിൽ കുമാറാണ് റോഡരുകിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയായ ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിക്ക് തിരികെ ഏൽപ്പിച്ച് മാതൃകയായത്. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ സാന്നിദ്ധ്യത്തിലാണ് അനിൽ പേഴ്സ് തിരിച്ചേൽപ്പിച്ചത്.
കളഞ്ഞു കിട്ടിയ പേഴ്സുമായി അനിൽ കുമാർ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസിൽ എത്തി ഫയർ ഓഫീസർ സിപി ആനന്ദനെ വിവരം അറിയിക്കുകയും, കൂടാതെ വാട്സ് ആപ് വഴി തൻ്റെ ഫോൺ നമ്പർ സഹിതം വിവരം ഷെയർ ചെയ്യുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഉടമയ്ക്ക് അനിൽകുമാർ പേഴ്സ് തിരികെ ഏൽപ്പിച്ചു. ചെട്ട്യാറമ്പത്ത് ശ്രീധരൻ്റെയും പത്മാവതിയുടെയും മകനാണ് നിർമ്മാണ തൊഴിലാളിയായ അനിൽ കുമാർ. ഭാര്യ രജനി. ശ്രീലയ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.