KOYILANDY DIARY

The Perfect News Portal

‘മുന്നേറ്റം’ തൃദിന ശിൽപ്പശാല സമാപിച്ചു

‘മുന്നേറ്റം’ തൃദിന ശിൽപ്പശാല സമാപിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന ‘മുന്നേറ്റം’ ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു, കെ. എ. ഇന്ദിര, നിജില പറവക്കൊടി, നഗരസഭാംഗം പി. രത്നവല്ലി, വടകര നഗരസഭ സെക്രട്ടറി എൻ. കെ. ഹരീഷ്, ആസൂത്രണ കമ്മിറ്റി വൈസ് ചെയർമാൻ എ. സുധാകരൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ശശി കോട്ടിൽ, അനീഷ് ഹരിതം, സൂപ്രണ്ട് കെ. കെ. ബീന, സി. ഡി. എസ് അധ്യക്ഷരായ കെ. കെ. വിപിന, എം. പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
Advertisements
ശിൽപ്പശാലയുടെ 5 സെഷനുകളിൽ വിവിധ വിഷയങ്ങളിലായി കുടുംബശ്രീ മുൻ ജില്ലാ കോർഡിനേറ്റർ പി. സി. കവിത, വടകര നഗരസഭ സെക്രട്ടറി എൻ. കെ. ഹരീഷ്, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ. കെ. മനോജ്, മാനന്തവാടി സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. എം. പ്രസാദ്, പരിശീലകൻ സി. അജിത്കുമാർ എന്നിവരായിരുന്നു കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്ക് അറിവുകൾ പകർന്നത്.