KOYILANDY DIARY

The Perfect News Portal

താനൂരിൽ 22 പേർ മരിക്കാനിടയായ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: താനൂരിൽ 22 പേർ മരിക്കാനിടയായ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. കൊച്ചിയിൽവെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്.

നാസർ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തിൽ യാത്ര ചെയ്‌തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെ‌യ്തുവരികയാണ്. കാറിൽ കണ്ടെത്തിയ നാസറിന്റെ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.