KOYILANDY DIARY

The Perfect News Portal

ലോറി തൊഴിലാളിയെ ടാങ്കറിലെ ചളിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലോറി തൊഴിലാളിയെ ടാങ്കറിലെ ചളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഭട്ട് റോഡിൽ  കഴിഞ്ഞ ദിവസമാണ് എറണാകുളം പുത്തൻകുരിശ് കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) നെ  മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബേസിലിൻ്റെ സഹോദരൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ലോറി ക്ലീനർ ബേസിലും ലോറി ഡ്രൈവറും ജോലിക്കായി ആലുവയിൽ നിന്നാണ് വന്നത്. ചളി നീക്കം ചെയ്ത ശേഷം ബുധനാഴ്ച രാത്രി എട്ടോടെ ഡ്രൈവർ താമസസ്ഥലത്തേക്ക് പോയതായാണ് വിവരം.
Advertisements
ടാങ്കറിനടിയിൽ അവശേഷിക്കുന്ന ചളി നീക്കാൻ ബേസിൽ ജോലിസ്ഥലത്ത് തുടർന്നു. രാത്രി 12 കഴിഞ്ഞും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ടാങ്കറിലെ ചളിയിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി. ഫയർഫോഴ്സ് ജീവനക്കാരായ മഹേഷ്, അഖിൽ എന്നിവർ ടാങ്കറിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.