KOYILANDY DIARY

The Perfect News Portal

ഒ ഇ സി ആനുകൂല്യം നൽകാത്തതിൽ കെ.ജി.കെ.എസ് കൺവൻഷൻ പ്രതിഷേധിച്ചു

കൊയിലാണ്ടി: ഒ. ഇ. സി ആനുകൂല്യം വിതരണം ചെയ്യണമെന്ന് കെ.ജി.കെ.എസ് കൊയിലാണ്ടി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. 2014 മുതൽ കിട്ടി വരുന്ന ഒ ഇ സി ആനുകൂല്യം നൽകാത്തതിൽ യോഗം പ്രതിഷേധിച്ചു. കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉത്ഘാടനം ചെയ്തു പാലത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.

സി. ഷൺമുഖദാസ് പി കെ പുരുഷോത്തമൻ, രമേശൻ പണിക്കർ, പറോട്ട് ചന്ദ്രൻ പണിക്കർ, കൈതക്കൽ സുധീപ് കുമാർ ടി. രാമനാഥൻ, ജയരാജ് പണിക്കർ എന്നിവർ സംസാരിച്ചു. ജ്യോതിഷ പണ്ഡിതൻ ഗായത്രി ബാലകൃഷ്ണൻ പണിക്കരെ ആദരിച്ചു. +2 ഉന്നത വിജയികളെയും യോഗം അനുമോദിച്ചു.

Advertisements