KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് വില കൂടുന്നു. ഉള്ളി വില 40 ൽ നിന്നും 80 രൂപയായി

സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് വില കൂടുന്നു. ഉള്ളി വില 40 ൽ നിന്നും 80 രൂപയായി. 230 രൂപയായിരുന്ന വറ്റൽമുളകിന്റെ വില 270 രൂപയിലെത്തി. ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് നിലവിലെ വില. വെള്ള കടലയുടെ വില 155 രൂപയിലേക്കെത്തി. ജീരകത്തിന് കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്.

സാധനങ്ങളുടെ വില കുതിക്കുമ്പോൾ സാധാരണക്കാർ പ്രതിസന്ധിയിലാവുകയാണ്. വില കൂട്ടിയതോടെ ഹോട്ടൽ ഭക്ഷണത്തിൻ്റെ വിലയും കൂടാനുള്ള സാധ്യതയാണ്.