KOYILANDY DIARY

The Perfect News Portal

സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കേരള കർഷക സംഘം നാളികേരം സംഭാവന ചെയ്തു.

കൊയിലാണ്ടി: സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കേരള കർഷക സംഘം നാളികേരം സംഭാവന ചെയ്തു.  ഡിസംബർ 17 മുതൽ 19 വരെ കോഴിക്കോട് നടക്കുന്ന സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ നാളീകേരം കേരള കർഷക സംഘം കോഴിക്കോട് ജില്ലാകമ്മിറ്റി നൽകി.

കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ പതിനായിരം തേങ്ങ ജില്ലാ സെക്രട്ടറി  ജോർജ് എം തോമസ് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി  കെ. ദാസന് കൈമാറി. ചടങ്ങിൽ ജില്ലാ പ്രസി ഡണ്ട് എം. മെഹബൂബ് അദ്ധ്യക്ഷനായി. കേന്ദ്ര കന്മറ്റി അംഗം  പി. വിശ്വൻ , കെ.കെ.മുഹമ്മദ്, ടി.കെ.ചന്ദ്രൻ , കെ.പി.ചന്ദ്രി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ കെ.ഷിജു സ്വാഗതവും പി.കെ.ബാബു നന്ദിയും പറഞ്ഞു.