KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

ചെങ്ങോട്ടുകാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഇന്ന് രാവിലെ ആറരയോട് കൂടിയാണ് ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഗുഡ്സ് കാറും, എത്തിയോസ് കാറും, ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗുഡ്സ് ലോറി എത്തിയോസ് കാറിൻ്റെ പിറകില്‍ ഇടിക്കുകയും ഈ കാർ  ബെൻസ് കാറിൻ്റെ പുറകിൽ ഇടിക്കുകയുമായിരുന്നു .
അപകടത്തിൽ ആർക്കും പരിക്കില്ല. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന Gr: ASTO പി കെ ബാബുവിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി തുടര്‍ പ്രവർത്തനത്തിനു നേതൃത്വം നൽകി…