KOYILANDY DIARY

The Perfect News Portal

കിണറ്റിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി ഫയർഫോഴ്സ്

കിണറ്റിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി ഫയർഫോഴ്സ്. കൊയിലാണ്ടി: കണയങ്കോട് ഗ്യാസ് ഗോഡൗണിനു സമീപം താഴെ കോറോത്ത് പ്രബൽ കുമാറാണ് വീട്ടുമുറ്റത്തെ കിണറിൽ അകപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടു കൂടിയാണ് സംഭവം.
കിണർ വൃത്തിയാക്കി തിരിച്ചു കറയുമ്പോൾ കൈക്കുഴ തെറ്റി പ്രബൽ കുമാർ കിണറിൽ വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തുകയും സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ്റെ നേതൃത്വത്തിൽ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച്  പ്രബൽ കുമാറിനെ പുറത്തെത്തിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
Advertisements
അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ്, പ്രദീപ്‌. കെ, ഹേമന്ത്, ബബീഷ്, സനൽരാജ്, ബിനീഷ്, റിനീഷ്, സജിത്ത്, രാജീവ്‌, ബാലൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.