KOYILANDY DIARY

The Perfect News Portal

പെൺകുട്ടിയെ കാർ ഇടിച്ച് ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാർ ഇടിച്ച് ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ കൊയിലാണ്ടി പോലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ്  ആനക്കുളത്ത് വെച്ച് മൂടാടി സ്വദേശിനിയായ ശാരിക ഓടിച്ച സ്കൂട്ടറിനെ ഇടിച്ച് കാർ നിർത്താതെ പോയത്. KL O8 BN – 4975 നമ്പർ കാറിനെയാണ് തൃശൂരിൽ നിന്നും കണ്ടെത്തിയത്.

കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നിരവധി സി സി ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അതിവിദഗ്ദമായ അന്വേഷണത്തിലാണ് തൃശൂരിൽ നിന്ന് കാർ കണ്ടെത്തിയത്. കാറും പ്രതിയെയും കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. കൊയിലാണ്ടി എസ്.എച്ച്.ഓ വി. അനീഷ്, എ.എസ്.ഐ. ഷിജിൽ, എസ്.സി.പി.ഒ  ബിജു വാണിയംകുളം, ഹമീദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisements