KOYILANDY DIARY

The Perfect News Portal

നന്തി മേല്പാലത്തിൽ കാറിനു തീ പിടിച്ചു. ആളപായമില്ല

 

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേല്പാലത്തിൽ കാറിനു തീ പിടിച്ചു. രാത്രി 7 മണിയോടെയാണ് സംഭവം നാട്ടുകാരും, അഗ്നി രക്ഷാസേനയും ചേർന്ന് തീയണച്ചു. ആർക്കും പരിക്കില്ല. കാർ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഇലക്ടിക് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അറിയുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ 2 മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച്വരുന്നു.