KOYILANDY DIARY

The Perfect News Portal

നമിതം പുരസ്കാരം കവിയും ചിത്രകാരനുമായ യു.കെ. രാഘവന്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻകാലേ നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, കെ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നമിതം പുരസ്കാരം കവിയും ചിത്രകാരനുമായ യു.കെ. രാഘവന് നൽകും. കെ.എസ്.എസ്.പി.യു. പന്തലായനി  ബ്ലോക്ക് കമ്മിറ്റിയാണ്  പുരസ്കാരം ഏർപ്പെടുത്തിയത്. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
നവംബർ 22-ന് പൂക്കാട് എഫ്.എഫ്. ഹാളിൽ നടക്കുന്ന ചടങ്ങിൽ ആർട്ടിസ്റ്റ് മദനൻ പുരസ്കാരം സമർപ്പിക്കും. അവാർഡ് നിർണയ യോഗത്തിൽ എൻ.കെ.കെ. മാരാർ അധ്യക്ഷനായി. ഇ. ഗംഗാധരൻ, വി.പി. ഭാസ്കരൻ, ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, സി. രാധ, എ. ഹരിദാസ്, ഇ.കെ. ഗോവിന്ദൻ നായർ, പി. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.