KOYILANDY DIARY

The Perfect News Portal

എസ്.പി.സി സീനിയർ കേഡറ്റുകൾ പാസ്സിങ് ഔട്ട് പരേഡ് നടത്തി

കൊയിലാണ്ടി: GVHSS എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകൾ പാസിംങ് ഔട്ട് പരേഡ് നടത്തി. പരേഡിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ സി. പി ആനന്ദൻ, സ്റ്റുഡന്റ് പോലിസ് നോഡൽ ഓഫീസർ സതീശൻ, വി .സുചീന്ദ്രൻ, പ്രധാനാധ്യാപിക എം. പി. നിഷ, ജയരാജ്‌ പണിക്കർ, പി.പി.സുധീർ, ഹരീഷ്, പ്രവീൺ, ഷജിന, ശോഭ, കെ. മുനീർ, എഫ്.എം.നസീർ, ടി.എൻ. രജിന എന്നിവർ  സംബന്ധിച്ചു.