KOYILANDY DIARY

The Perfect News Portal

നിയമലംഘനത്തിന് ആളുമാറി പിഴ

നിയമലംഘനത്തിന് ആളുമാറി പിഴ. താമരശ്ശേരി കൊരങ്ങാട് സ്വദേശി മുഹമ്മദ് യാസീനാണ് ആളു മാറി പിഴ ലഭിച്ചത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 1000 രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസ് വന്നത്. യാസീന് കിട്ടിയ ചലാനിൽ മറ്റൊരാളുടെ സ്കൂട്ടറിൻ്റെ ഫോട്ടോ ആണ് ഉള്ളത്. ടിവിഎസ് എൻ്റോർക്ക് ആണ് യാസീൻ്റെ വണ്ടി. എന്നാൽ ചലാനിൽ ആക്ടീവയുടെ ചിത്രമാണുള്ളത്.
പെയിൻ്റിങ്ങ് തൊഴിലാളിയായ യാസീന് ഏപ്രിൽ 28 നാണ് ഫോണിലേക്ക് പിഴയടക്കാൻ മെസ്സേജ് വരുന്നത്. ഹെൽമറ്റ് ഇല്ലാഞ്ഞതിനാൽ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വണ്ടി മറ്റാരെങ്കിലും ഓടിച്ച സമയത്തെ നോട്ടീസ് ആകാം വന്നതെന്ന് കരുതിയെങ്കിലും പിന്നീട് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ലിങ്ക് പരിശോധിച്ചപ്പോഴാണ് ആളുമാറി ചലാൻ ലഭിച്ചതാണെന്ന് ബോധ്യപ്പെടുന്നത്. സംഭവത്തിൽ പരാതി നൽകുമെന്ന് യാസിൻ പറഞ്ഞു.
Advertisements