KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിനിയുടെ മരണം: പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് തിങ്കളാഴ്ച അവധി

കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കാപ്പാട് തുവ്വപ്പാറ സ്വദേശിനി വടക്കെ എരൂൽ അജ്മല ഫർഹത്ത് (17) ആണ് മരിച്ചത്. ഹൈസ്ക്കൂളിനും അവധി ബാധകമാണ്. അഷറഫിന്റെയും സാബിറയുടെയും മകളാണ്. അഫ്സൽ, മുഹമ്മദ് അഫ്രാൻ എന്നിവർ സഹോദരങ്ങളാണ്.