KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് ആഘോഷത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

.

അഴീക്കോട്: യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്ന സമയം നടന്ന ആഘോഷത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അഴീക്കോട് പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി കെ അമാൻ (9) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമാന്റെ സഹോദരൻ അൻഫാൽ (12), ബദാവി (7), സൽമാനുൽ ഫാരീസ് (12) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നതിന്റെ ഭാഗമായി സമീപത്തെ കോൺഗ്രസ് ഓഫീസിൽ പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം നടന്നിരുന്നു. ഇവിടെ നിന്ന് പടക്കം പൊട്ടിച്ചതിന് ശേഷം ബാക്കി വന്ന പടക്കങ്ങളെടുത്ത് കുട്ടികൾ സമീപത്തെ ഗ്രൗണ്ടിൽ നിന്നും പൊട്ടിക്കുകയായിരുന്നു. ഇതിനിടയിൽ പടക്കത്തിനൊപ്പം കല്ലും പൊട്ടിത്തെറിച്ച് അമാന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പടക്കം പൊട്ടിയ സ്ഥലത്ത് എ എസ് പി അഭിഷേക് ഷിറയും പൊലീസ് സംഘവും പരിശോധന നടത്തി.

 

Share news
error: Content is protected !!