KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മെയ് 19 ന് 

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന്റെയും, ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെയും പ്രതിഷ്ഠാദിനം മെയ് 19 ചൊവ്വാഴ്ച നടത്തും. രാവിലെ 5 മണിക്ക് ക്ഷേത്രം തന്ത്രി പടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ നടക്കും. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് 12-30 മുതൽ പ്രസാദ ഊട്ട്,  വൈകീട്ട് നിറമാല ദീപാരാധന. ഇതോട് കൂടി മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷ്ഠാദിന പരിപാടികൾ സമാപിക്കും.
Share news
error: Content is protected !!