KOYILANDY DIARY.COM

The Perfect News Portal

എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്

.

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്. പരീക്ഷ കമ്മീഷണറായ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഡയറക്ടറെ കൂടാതെ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, രണ്ട് വിഷയ വിദഗ്ധർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പരീക്ഷാഫലം 15-ാം തീയതി തന്നെ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യം യോഗം ചർച്ച ചെയ്യും.

 

ഫലപ്രഖ്യാപനം പറഞ്ഞ തീയതിയിൽ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിദ്യാർത്ഥി അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. തർക്കങ്ങളും പ്രശ്നങ്ങളും കഴിഞ്ഞ് ഇതുവരേയും കോൺ​ഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനോ മുഖ്യമന്ത്രിയെ തീരുമാനിക്കാനോ കഴിഞ്ഞിട്ടില്ല. ഇതാണ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇതുവരേയും സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൻ്റെ കാരണം. ഇതിൻ്റെ പശ്ചാത്തലിത്തിലാണ് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.

Advertisements

 

 

Share news
error: Content is protected !!