പി.കെ. അരവിന്ദാക്ഷൻ വിയോഗത്തിൽ മ്യൂസിക്യൂ അനുസ്മരണം സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: നാടക നടനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പി.കെ. അരവിന്ദാക്ഷൻ്റെ വിയോഗത്തിൽ മ്യൂസിക്യൂ അനുസ്മരണം സംഘടിപ്പിക്കുന്നു. നാടക നടൻ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ, വായനക്കാരൻ, ഗ്രന്ഥശാല പ്രവർത്തകൻ, സംഗീത സ്നേഹി, സംഘാടകൻ ഇങ്ങനെ ബഹുമുഖ പ്രതിഭ ഉണ്ടായിരുന്ന പി.കെ. അരവിന്ദാക്ഷൻ ലൈബ്രറി കൗൺസിലിന്റെ ഒരു കൺവൻഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് ആകസ്മികമായി നിര്യാതനായത്.
.

.
മ്യൂസിക്യൂവിന്റെ പ്രതിമാസ സംഗീത പരിപാടിയുടെ സംഘാടനം നിർവ്വഹിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം ഉണ്ടായത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നതിന്നതിനായി മ്യൂസിക്യൂ നേതൃത്വത്തിൽ 2026 മെയ് 16 ശനി വൈകീട്ട് 4.30 ന് ചെത്ത് തൊഴിലാളി മന്ദിരത്തിൽ (കൊയിലാണ്ടി കൃഷിഭവന് സമീപം) അനുസ്മരണം നടക്കുന്നതായി സംഘാടകർ അറിയിച്ചു.



